24.3 C
Kottayam
Saturday, June 6, 2026

ഷൂട്ടർ സിപ്പി സിദ്ധു കൊലക്കേസ്; ജഡ്ജിയുടെ മകളെ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് സിബിഐ

Must read

ന്യൂഡൽഹി: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകൾ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീനയുടെ മകൾ കല്യാണി സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ബുധനാഴ്ചയാണ് സി.ബി.ഐ. സംഘം കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സി.ബി.ഐ. വക്താവ് പറഞ്ഞു.

കല്യാണിയും സിപ്പിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിനിടയിൽ തർക്കങ്ങൾ ഉടലെടുത്തതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കണ്ടെത്തൽ.കല്യാണി സിംഗിനെ ചോദ്യം ചെയ്യലിനായി നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വാങ്ങി. 2016ലാണ് കേസിൽ ഒരു സ്ത്രീയുടെ പങ്കിനെ കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചത്.

2015 സെപ്റ്റംബർ 20നാണ് അഭിഭാഷകൻ കൂടിയായ സുഖ്മൻപ്രീത് സിംഗ് എന്ന സിപ്പി സിദ്ധുവിന്റെ മൃതദേഹം ചണ്ഡീഗഢിലെ പാർക്കിൽ നിന്നും കണ്ടെത്തിയത്. മൊഹാലിയിൽ സ്ഥിരതാമസക്കാരനായ സിദ്ധുവിന് കൊല്ലപ്പെടുമ്പോൾ 35 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. മുൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി എസ് എസ് സിദ്ധുവിന്റെ ചെറുമകനായിരുന്നു സിപ്പി.

പഞ്ചാബ് ഗവർണറുടെ നിർദ്ദേശ പ്രകാരം 2016 ജനുവരിയിൽ കേസ് സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് സിബിഐ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കൊലപാതകിയോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും, കീഴടങ്ങാൻ തയ്യാറായാൽ അവർക്ക് നിയമപരമായ ആനുകൂല്യം ലഭ്യമാകുമെന്നും കാട്ടി സിബിഐ പത്രത്തിൽ പരസ്യം നൽകിയിരുന്നു. കേസിൽ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം 10 ലക്ഷം രൂപയായി 2021 ഡിസംബറിൽ സിബിഐ ഉയർത്തിയിരുന്നു.

- Advertisement -

അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിയപ്പോഴാണ് കേസിൽ കല്യാണി സിംഗിന്റെ പങ്കിലേക്ക് സിബിഐ എത്തിയത്. തുടർന്ന് അതിവേഗം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. 7 വർഷമായ കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week