24.3 C
Kottayam
Friday, November 22, 2024

കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള വൈറസ്! കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി പഠനം

Must read

കോഴിക്കോട്: കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപ്പറ്റിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ നിന്നും കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പതിന്നാല് ഡോക്ടര്‍മാരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. വടക്കന്‍ കേരളത്തിലെ സാമ്ബിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പതിന്നാല് ഡോക്ടര്‍മാരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. വടക്കന്‍ കേരളത്തിലെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.

അതേസമയം രാജ്യത്ത് കൊവിഡ് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ അവസാനിക്കുന്നതോടെയാണ് കൊവിഡ് പ്രതിസന്ധി ഗുരുതരമായേക്കാമെന്ന് മന്ത്രി വ്യക്തമാക്കിയത്. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

നവീൻ ബാബുവിന്റെ മരണം: തെളിവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ

കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ച് ഭാര്യ കെ മഞ്ജുഷ . ഹർജി 23-ന് കോടതി പരിഗണിക്കും. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ,...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.