ന്യൂഡല്‍ഹി: ഭവന വായ്പയ്ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് തരത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്ന് എസ്.ബി.ഐ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്.
ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയെന്നും ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10 ശതമാനം കിഴിവ് ലഭിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിച്ചാല്‍ പലിശയില്‍ അധികമായി 0.5 ശതമാനം കുറവും നേടാം.
ഭവന വായ്പയ്ക്ക് ശമ്പള വരുമാനക്കാരില്‍ നിന്നും 6.95 ശതമാനം മുതല്‍ 7.45 ശതമാനം വരെയാണ് നിലവില്‍ പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 7.10 ശതമാനം മുതല്‍ 7.60 ശതമാനം വരെയാണ് പലിശ നിരക്ക്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65 ശതമാനമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News