28.8 C
Kottayam
Thursday, June 4, 2026

കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കൊവിഡ്; 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 410 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 308, കൊല്ലം 22, പത്തനംതിട്ട 35, ആലപ്പുഴ 199, കോട്ടയം 89, ഇടുക്കി 39, എറണാകുളം 63, തൃശൂര്‍ 105, പാലക്കാട് 46, മലപ്പുറം 111, കോഴിക്കോട് 105, വയനാട് 15, കണ്ണൂര്‍ 61, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,492 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2689 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,53,801 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,87,392 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week