പതിനേഴുകാരിയായ മകളുടെ ശാരീരിക മാറ്റം കണ്ട് അമ്മ അമ്പരുന്നു! പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് 17കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 25കാരനെതിരെ കേസെടുത്തു. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ 17കാരി ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ് എന്ന് തെളിഞ്ഞു.
രാജ്ക്കോട്ടിലാണ് സംഭവം. കഴിഞ്ഞവര്‍ഷം 25കാരന്റെ കല്യാണത്തിനിടെയാണ് ബന്ധുവിന്റെ കൂട്ടുകാരനെ പെണ്‍കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി വളര്‍ന്നു. ഇത് കണ്ടുപിടിച്ച ബന്ധു, ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്താണ് പന്ത്രണ്ടാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു.
ആറുമാസം മുന്‍പ് കൂട്ടുകാരനുമായുള്ള അടുപ്പം വീട്ടുകാരോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച് കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.
അടുത്തിടെ, മകളുടെ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ കാര്യങ്ങള്‍ ചോദിച്ചു. ആദ്യം പറയാന്‍ തയ്യാറാവാതിരുന്ന മകള്‍, പിന്നീട് തനിക്ക് ഉണ്ടായ ദുരനുഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പോലീസ് അറിയിച്ചു.