പ്രണയിച്ച രണ്ടു പെണ്‍കുട്ടികളേയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തി യുവാവ്!
ഹൈദരാബാദ്: പ്രണയിച്ച രണ്ടു പേരെയും ഒരു പന്തലില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തെലങ്കാനയിലെ ഖാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.
ഗോത്ര വിഭാഗക്കാരനായ അര്‍ജുന്‍ ഒരേ സമയം രണ്ടുപെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ മാത്രം വിവാഹം കഴിക്കാന്‍ തെരഞ്ഞെടുക്കുകയെന്നത് പ്രയാസമായതോടെ രണ്ടു പെണ്‍കുട്ടികളെയും ഒരേ പന്തലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അര്‍ജുന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുരേഖ, ഉഷാറാണി എന്നീ പെണ്‍കുട്ടികള്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു മൂന്നുപേരുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അര്‍ജുന്‍ നാലുവര്‍ഷമായി രണ്ടു പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു. സമുദായത്തിന്റെ സമ്മതം വാങ്ങിയതിന് ശേഷമായിരുന്നു വിവാഹം.
‘രണ്ടു പെണ്‍കുട്ടികളും അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഒരേ പുരുഷന് ഭാര്യമാരാകാന്‍ ഇരുവര്‍ക്കും സമ്മതമായിരുന്നു. ഗോത്ര വിഭാഗത്തില്‍ ബഹുഭാര്യാത്വം അനുവദിക്കുകയും ചെയ്യുന്നുണ്ട്’ -ഗോത്ര വിഭാഗം നേതാവ് വ്യക്തമാക്കി.