KeralaNews

കോവിഡ്​ ടെസ്​റ്റിനുള്ള കിറ്റുകളൊരുക്കുന്നത് വൃത്തിഹീനമായി; വിഡിയോ പുറത്ത്, ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്താഗതിയിലാണ് ചില വ്യാപാരികൾ. വൃത്തിഹീനമായ സാഹചര്യത്തിൽ കോവിഡ്​ ​പ്രോ​ട്ടോക്കോൾ പാലിക്കാതെ സ്വാബ്​ ശേഖരണത്തിനുള്ള കിറ്റുകൾ ഒരുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്​. ഇത്​ ഗുരുതരമായ വീഴ്ച്ചയാണെന്നും അപകടകരമാണെന്നും ​​ ആരോഗ്യവകുപ്പ്​ അധികൃതർ വ്യക്തമാക്കി.

മഹാരാഷ്​ട്രയിലെ ഉൽഹാസ്​ നഗർ ചേരിയിലാണ്​ വൃത്തിഹീനമായ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ കിറ്റുകൾ തയാറാക്കുന്നത്​ കണ്ടെത്തിയത്​. മാസ്​കോ കൈയ്യുറകളോ ധരിക്കാതെയും സാമൂഹി അകലം പാലിക്കാതെയും തറയിൽ കൂട്ടിയിട്ടാണ്​ കുട്ടികളും സ്​ത്രീകളും ചേർന്ന്​ സ്വാബ്​ ടെസ്​റ്റിനും ആർ.ടി.പി.സി ആറിനുമുള്ള കിറ്റുകൾ തയാറാക്കുന്നത്​​. സംഭവം വിവാദമായതിനെ തുടർന്ന്​ ഖുമാനി ചേരിയിലെ നിരവധി വീടുകളിൽ ഫുഡ് ആൻഡ് ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനും, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന്​ റെയ്​ഡ്​ നടത്തി.

കഴിഞ്ഞ വര്ഷം മുതൽ ഈ പ്രദേശത്തെ ചേരികളിലെ നിരവധി കുടുംബങ്ങൾ കിറ്റുകൾ പാക്ക്​ ചെയ്യുന്ന ജോലിയിൽ സജീവമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്​ കിറ്റുകൾ പായ്​ക്ക്​ ചെയ്യുന്നത്​. ഇത്​ മറ്റുള്ളവർക്കും അപകടമുണ്ടാക്കുമെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറയുന്നു. അതെ സമയം കിറ്റുകളുടെ കരാർ എടുത്ത മഹേഷ് കേശ്വാനിക്കെതിരെ പൊലീസ്​ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker