KeralaNews

പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം;സംഭവം കൊല്ലത്ത്

കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരിയും സുഹൃത്തും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ ഇവര്‍ക്കും വൈദ്യുതാഘാതമേറ്റു. വൈദ്യുതി കമ്പി എങ്ങനെയാണ് പൊട്ടിവീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരുകയുള്ളൂ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസും കെ.എസ്.ഇ.ബിയും തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button