29.4 C
Kottayam
Friday, June 5, 2026

തിരിച്ചടിച്ച് ടീം ഇന്ത്യ,രണ്ടാം മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് സെഞ്ചുറി; സിംബാബ്‌വെയ്ക്ക് എതിരെ കൂറ്റന്‍ സ്‌കോര്‍

Must read

ഹരാരെ:ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വെടിക്കെട്ട് താരം അഭിഷേക് ശര്‍മ. കേവലം 47 പന്തുകളില്‍നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും സഹിതമാണ് സെഞ്ചുറി. സിംബാബ്‌വെയിലെ കടുത്ത ബുദ്ധിമുട്ടുള്ള പിച്ചില്‍ 212.77 സ്‌ട്രൈക്ക് റേറ്റിലാണ് ഈ പ്രകടനം. 100 റണ്‍സെടുത്ത താരം 14-ാം ഓവറില്‍ മസാകദ്‌സയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ക്യാച്ചായി പുറത്താവുകയായിരുന്നു.

അത്യന്തം സുന്ദരമായ ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്. സിംബാബ്‌വെയ്‌ക്കെതിരേ ശനിയാഴ്ച നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അഭിഷേകിന്റെ ഇന്ത്യന്‍ ജഴ്‌സിയിലുള്ള അരങ്ങേറ്റം. ആദ്യ മത്സരത്തിന് പൂജ്യത്തിന് പുറത്തായി നിറംകെട്ടു. പക്ഷേ, ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഐ.പി.എലില്‍ ഹൈദരാബാദില്‍ നടത്തിയ ഇന്നിങ്‌സ് അനുസ്മരിപ്പിക്കുന്ന വിധം ബാറ്റുവീശുകയായിരുന്നു.

30 പന്തില്‍ 41 എന്ന നിലയിലായിരുന്ന താരം പിന്നീട് 17 പന്തുകളില്‍ 100-ലെത്തി. 33 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച താരം തുടര്‍ന്ന് സെഞ്ചുറിയിലേക്കെത്തിയത് കേവലം 14 പന്തുകളില്‍. നിര്‍ഭയത്വം നിറഞ്ഞ ഇന്നിങ്‌സ് കൂടിയായിരുന്നു അഭിഷേകിന്റേത്. സിക്‌സടിച്ചാണ് അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും തികച്ചത്. ഡിയോണ്‍ മിയേഴ്‌സിന്റെ 11-ാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പെടെ 28 റണ്‍സ് നേടി.

ടി20-യില്‍ ഉള്‍പ്പെടെ ഈവര്‍ഷം 50 സിക്‌സ് നേടാനും അഭിഷേകിനായി. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സ് എന്നത് അഭിഷേകിന്റെ പേരിലായി. 46 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാവാനും അഭിഷേകിന് കഴിഞ്ഞു. 46 പന്തുകളില്‍നിന്ന് കെ.എല്‍. രാഹുലും സെഞ്ചുറി നേടിയിരുന്നു. 35 പന്തില്‍നിന്ന് സെഞ്ചുറി നേടിയ രോഹിത് ശര്‍മ, 45 പന്തില്‍നിന്ന് സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week