24.6 C
Kottayam
Thursday, October 24, 2024

കരിക്ക് താരം ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു, നിശ്ചയം കഴിഞ്ഞു;വധു റിയയെ തെരഞ്ഞ്‌ സോഷ്യൽമീഡിയ

Must read

കരിക്ക് താരം ജീവൻ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. റിയ സൂസനാണ് ജീവന്റെ ഭാവി വധു. കരിക്കിലെ അർജുൻ രത്തനാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും അർജുൻ പങ്കുവെച്ചു. കരിക്ക് നിർമ്മിച്ച നിരവധി വെബ്സീരീസുകളിൽ പ്രധാന വേഷങ്ങൾ ചെയ്ത നടനാണ് ജീവൻ. കരിക്കിന്റെ വെബ്സീരിസിന് പുറമെ മ്യൂസിക് ആൽബങ്ങളിലും ജീവൻ അഭിനയിച്ചിട്ടുണ്ട്.

നിരവധിപേരാണ് ജീവനും റിയയ്ക്കും ആശംസകളുമായി എത്തുന്നത്. കരിക്കിൽ ഉള്ള എല്ലാരും പെണ്ണ് കെട്ടി, അങ്ങനെ ഗോപി ചേട്ടൻ്റെ കല്യാണം കഴിഞ്ഞു എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഉടൻ വിവാഹം ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം ജീവന്റെ വധുവിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകം ആരാധകർക്കുണ്ട്. എന്നാൽ റിയയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പ്രൈവറ്റാണ്.

ആയിരത്തിൽ താഴെ ഫോളോവേഴ്സ് മാത്രമാണ് റിയയ്ക്കുള്ളത്. അറേഞ്ചിഡ് ആണോ ഇരുവരും പ്രണയത്തിലാണോ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം കരിക്കിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷിന്റെ കല്യാണത്തെക്കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. കരിക്ക് കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചുതുടങ്ങി, ഇനി ലോലനും ഒരു കല്യാണം കഴിക്കണ്ടേ എന്നാണ് ആരാധകർ പറയുന്നത്.

മാർച്ച് മാസത്തിലായിരുന്നു കരിക്ക് ടീമിലെ കിരൺ വിയ്യത്ത് വിവാഹം കഴിച്ചത്. ആതിരയാണ് വധു. കരിക്ക് ടീം മൊത്തം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവർ വിവാഹത്തിന് എത്തിയരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week