24.6 C
Kottayam
Friday, June 5, 2026

ആനന്ദിനേയും രാധികയേയും ചേർത്തുപിടിച്ച് ബീബർ;അംബാനികല്യാണത്തില്‍ നിന്ന്‌ 83 കോടിയുമായി ഇന്ത്യയിൽ നിന്ന് മടങ്ങി

Must read

മുംബൈ:ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോപ് താരം ജസ്റ്റിന്‍ ബീബര്‍. ചടങ്ങിന് മുമ്പ് അംബാനി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും സംഗീത നിശയില്‍ നിന്നുള്ള വീഡിയോകളും ബീബര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും ഹോട്ടല്‍ റൂമില്‍ നിന്നും എടുത്ത ചിത്രങ്ങളും ആഡംബര കാറില്‍ മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്ററിലെത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്.

ആനന്ദിനേയും രാധികയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ബീബറിനെ ചിത്രങ്ങളില്‍ കാണാം. സ്വീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞ തിളങ്ങുന്ന കറുപ്പ് സാരിയാണ് ചിത്രത്തില്‍ രാധിക ധരിച്ചിരിക്കുന്നത്. മനീഷ് മല്‍ഹോത്രയാണ് ഈ ചെയ്ന്‍മെയല്‍ സാരി ഡിസൈന്‍ ചെയ്തത്. മെറൂണ്‍ നിറത്തിലുള്ള സ്യൂട്ടും കറുപ്പ് പാന്റുമായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റ്. ഇരുവരോടുമൊപ്പം ആകാശ് അംബാനിയേയും ആനന്ദ് പിരാമലിനേയും ശ്ലോക മെഹ്തയേയും ചിത്രങ്ങളില്‍ കാണാം. മറ്റൊരു ചിത്രത്തില്‍ ആനന്ദിനൊപ്പം കുശലാന്വേഷണം നടത്തുന്ന ബീബറിനേയും കാണാം. സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകള്‍ നിറഞ്ഞ നീല സ്യൂട്ടാണ് ആനന്ദ് ധരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊപ്പം ബീബറിന്റെ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കോട്ടണ്‍ അണ്ടര്‍വെയര്‍ കാണുന്ന രീതിയില്‍ പാന്റ് നന്നായി താഴേക്ക് ഇറക്കിയാണ് ബീബര്‍ ധരിച്ചിരുന്നത്. ഇതോടെ പോപ് താരത്തെ ട്രോളിയുള്ള നിരവധി കമന്റുകള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ബില്ല്യണയറുടെ വീട്ടില്‍ കോട്ടണ്‍ അണ്ടര്‍വെയര്‍ കാണിക്കുന്ന ബ്രോ, ഇത് എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നിങ്ങനെ കമന്റുകള്‍ നീണ്ടുപോകുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ബീബര്‍ അംബാനിയുടെ സംഗീത് ചടങ്ങില്‍ പാട്ട് പാടി അതിഥികളെ കൈയിലെടുത്തത്. ഇതിന് പിന്നാലെ ശനിയാഴ്ച്ച പുലര്‍ച്ചെ താരം ഇന്ത്യയില്‍ നിന്ന് തിരിച്ചുപറക്കുകയും ചെയ്തു. തന്റെ ഹിറ്റ് ലിസ്റ്റുകളായ ബോബി, പീച്ച്‌സ്, ലവ് യുവര്‍സെല്‍ഫ്, സോറി എന്നിവയാണ് ബീബര്‍ പാടിയത്. 83 കോടി രൂപ ചെലവഴിച്ചാണ് അംബാനി ബീബറിനെ മുംബൈയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ സംഗീത് പരിപാടിയുടെ ഭാഗമായിരുന്നു. സംഗീതിന് ആനന്ദും രാധികയും ധരിച്ച ലക്ഷങ്ങള്‍ വില വരുന്ന ഔട്ട്ഫിറ്റും ചര്‍ച്ചയായിരുന്നു. അബൂ ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു രാധികയുടെ വേഷം. സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച മള്‍ട്ടി പാനല്‍ഡ് ലെഹങ്കയ്‌ക്കൊപ്പം ഓഫ് ഷോള്‍ഡര്‍ ചോളിയാണ് പെയര്‍ ചെയ്തത്. ഇതിലും നിറയെ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകളുണ്ടായിരുന്നു. അബൂ ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത കടുംനീല നിറത്തിലുള്ള ജോധ്പുരി സ്യൂട്ടായിരുന്നു ആനന്ദിന്റെ വേഷം. സ്വര്‍ണം കൊണ്ട് ചെയ്ത എംബ്രോയ്ഡറി വര്‍ക്കുകളാണ് ഈ സ്യൂട്ടിന്റെ പ്രത്യേകത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week