എം.സി ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്‍കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

ഗാര്‍ഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിനു മുന്‍പും ഇരകളോടൊപ്പം നില്‍ക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജോസഫൈന്‍ സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ അറിയിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News