KeralaNews

നാലാം ക്ലാസുകാരി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ഒമ്പതു വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. കുട്ടിയെ അമ്മയുടെ കുടുംബ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഷിഫ. രണ്ട് മാസമായി അമ്മയുടെ വീട്ടിലായിരുന്ന കുട്ടി അടുത്തദിവസം അച്ഛന്റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരിക്കുകയായിരുന്നു ഫാത്തിമ. ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാല് വയസുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു.

ഫാത്തിമ മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker