‘ഒരു സാദാ താരമെന്ന നിലയില്‍ കളിക്കുക’; വിരാട് കോലിക്ക് ഉപദേശവുമായി ഷൊഐബ് അക്തര്‍

തന്നെ ഒരു സാദാ താരമെന്ന നിലയില്‍ കണക്കാക്കി കളിക്കാന്‍ വിരാട് കോലി ശ്രമിക്കണമെന്ന് മുന്‍ പാകിസ്താന്‍ പേസര്‍ ഷൊഐബ് അക്തര്‍. നിരവധി കാര്യങ്ങള്‍ കോലി ചിന്തിക്കുന്നുണ്ടാവുമെന്നും അതൊക്കെ ഒഴിവാക്കി ഏകാഗ്രതയോടെ കളിക്കണമെന്നും അക്തര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്തറിന്റെ പ്രതികരണം.

”ഒരാളും ഒഴിവാവില്ല, വിരാട് കോലി പോലും. നല്ല പ്രകടനം നടത്തിയില്ലെങ്കില്‍ അദ്ദേഹവും ടീമില്‍ നിന്ന് പുറത്താക്കപ്പെടും. ചില കാര്യങ്ങള്‍ എനിക്കിപ്പോള്‍ പറയാനാവില്ല. നിരവധി കാര്യങ്ങള്‍ കോലി ചിന്തിക്കുന്നുണ്ടാവാം. നല്ല ഒരു മനുഷ്യനും മഹത്തായ ഒരു ക്രിക്കറ്റ് താരവുമാണ് കോലി. പക്ഷേ, ഏകാഗ്രതയോടെ കളിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.

ടിവിയും കാണികളുമൊക്കെ മറന്നേക്കുക. ഒരു സാദാ താരമെന്ന നിലയില്‍ തന്നെ കണക്കാക്കി കളിക്കുക. ആളുകള്‍ കോലിയുടെ നേര്‍ക്ക് കൈചൂണ്ടിക്കഴിഞ്ഞു. അത് അപകടമാണ്. അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്ന് എനിക്കുറപ്പാണ്.”- അക്തര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News