KeralaNews

ലുലു മാളിന്റെ പേരില്‍ വന്‍ തട്ടിപ്പ്! റമദാന്‍ ഗിഫ്റ്റ് എന്ന പേരില്‍ വ്യാജ സന്ദേശം; ഈ ലിങ്കുകള്‍ തുറക്കരുത്

തിരുവനന്തപുരം: ലുലു മാളിന്റേതെന്ന പേരില്‍ വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ പരക്കുന്നതായി റിപ്പോര്‍ട്ട്. റമദാന്‍ ഗിഫ്റ്റ് എന്ന് പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകര്‍ഷിപ്പിച്ചു ഐ ഫോണും മറ്റും വാഗ്ദാനം ചെയ്യുകയാണ് ഈ വെബ്‌സൈറ്റ് ചെയ്യുന്നത്. ഇതുവഴി ആളുകളുടെ കോണ്‍ടാക്ട് നമ്പറും മറ്റു വിവരങ്ങളും ശേഖരിക്കുകയാണ് വ്യാജ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇത്തരത്തില്‍ ഒരു പ്രോഗ്രാം ലുലു മാള്‍ നടത്തുന്നില്ലെന്ന് സംഭവത്തില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഈ വ്യാജ സന്ദേശം എത്തിയിട്ടുണ്ട്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ചിഹ്നവും മറ്റും കൊടുത്താണ് ഈ വെബ്‌സൈറ്റ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ആരും ആദ്യ കാഴ്ചയില്‍ തന്നെ വീണുപോകുന്ന തരത്തിലുള്ള നിര്‍മ്മിതിയാണ് ഇതിനുള്ളത്.

വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്കില്‍ നമ്മളോട് ലോഗിന്‍ ചെയ്യാനും, തുടര്‍ന്ന് ആ ലിങ്ക് നമ്മുടെ തന്നെ 20 സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ 5 ഗ്രൂപ്പുകള്‍ക്കോ അയച്ച് നല്‍കണമെന്നാണ് നിര്‍ദ്ദേശം. തുടര്‍ന്ന്, നിങ്ങള്‍ക്ക് മുന്‍പില്‍ ഒരു പട്ടിക തെളിയും അതില്‍ ഐ ഫോണ്‍ മുതല്‍ സൈക്കില്‍ വരെയുണ്ട്. മൂന്ന് ചാന്‍സില്‍ മൂന്നാമത്തേതില്‍ നിങ്ങള്‍ക്ക് ഉറപ്പായും ഒരു സമ്മാനം ലഭിക്കും.

തുടര്‍ന്നാണ് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറാന്‍ പോകുന്നത്. അവര്‍ നിങ്ങളോട് ഒരു അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത് അവസാനത്തെ സ്റ്റെപ് ആണ്. ഈ അപ്ലിക്കേഷന്‍ വഴിയാണ് വ്യാജ വെബ്‌സൈറ്റ് നമ്മളെ വലയിലാക്കാന്‍ പോകുന്നത്. അതുകൊണ്ട് സൂക്ഷിക്കുക. വ്യാജ പ്രചാരണങ്ങളില്‍ ബോധവാന്മാരായിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker