സെക്‌സിയായി വിഷു സ്‌പെഷ്യല്‍ കസവു ദാവണി ഫോട്ടോഷൂട്ടുമായി ആര്യ
ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെയാണ് പ്രേക്ഷകമനസ്സില്‍ കുടിയേറിയ താരമാണ് ആര്യ. പിന്നീട് ടെലിവിഷന്‍ അവതാരകയായും അഭിനേത്രിയായുമൊക്കെ ആര്യ തിളങ്ങി. ഡിസൈന്‍ മേഖലയിലും സജീവമാണ് ആര്യ. അരോയ ബൈ ആര്യ എന്ന തന്റെ ബൊട്ടീക്കിലൂടെ പട്ട് സാരികളുടെ വ്യത്യസ്ത കളക്ഷനുകള്‍ ആര്യ പരിചയപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ വ്യത്യസ്തമായ ഫാഷനുമായി വിഷു സ്‌പെഷ്യല്‍ ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുകയാണ് ആര്യ. അല്‍പ്പം സെന്‍സേഷനലായിട്ടാണ് ആര്യയുടെ പുതിയ ഡ്രസ്സിംഗ് സ്‌റ്റൈല്‍. ട്രഡീഷണല്‍ ലുക്കിലും മേക്കപ്പിലും അല്‍പ്പം സെക്‌സിയായിട്ടാണ് താരത്തിന്റെ ഫോട്ടോഷൂട്ടില്‍ കാണാനാവുക. കസവു ദാവണിയും ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസും അതിനു ചേരുന്ന ആക്‌സസറീസുമാണ് ആര്യയുടെ ലുക്കിനെ കൂടുതല്‍ സ്‌റ്റൈലാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും അതിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിനൊപ്പം ‘കാതുവാക്കുളെ രണ്ടു കാതല്‍’ എന്ന സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയയില്‍ ആര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിരവധി ആരാധകരുണ്ട്. സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തുന്ന ആര്യയുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ എറ്റെടുക്കാറുള്ളത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും ആര്യ എത്തിയിരുന്നു. അതിലൂടെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ജീവിതത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെ പറ്റിയും ജീവിതത്തിലെ പുതിയ പ്രതീക്ഷകളെ പറ്റിയുമൊക്കെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വേദിയില്‍ ആര്യ വാചാല ആകുകയും ചെയ്തിരുന്നു.
നിരവധി ആളുകള്‍ ആണ് താരത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തേക്കിറങ്ങിയ താരത്തിന് വലിയതോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. അവയെല്ലാം ചങ്കൂറ്റത്തോടെ തന്നെ താരം നേരിട്ടു. ഇപ്പോള്‍ പങ്കുവച്ച വിഷു സ്‌പെഷ്യല്‍ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും വിമര്‍ശനങ്ങളും വരുന്നുണ്ട്.