വാഴക്കുളം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി:വാഴക്കുളം പ‌ൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ.മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് എട്ടാം തീയതിയാണ് വാഴക്കുളം സ്‌റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച രാവിലെ പത്തുമണിയായിട്ടും രാജേഷ് സ്റ്റേഷനില്‍ എത്തിയില്ല. ഇതോടെ പൊലീസുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News