EntertainmentKeralaNews

“ഉളുപ്പുണ്ടോ കുട്ടി നിനക്ക്” മീര അനിലിന്റെ വാ അടപ്പിക്കുന്ന മറുപടി ആയി സുപ്രിയ പൃഥ്വിരാജ്

കൊച്ചി:സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് സുപ്രിയ പൃഥ്വിരാജ്. ഓരോ കാര്യത്തിലും തന്റെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തുന്ന സുപ്രിയ കഴിഞ്ഞ ദിവസം അവതാരകയായി മീര അനിലിനെയും അതുപോലെ കുറിച്ച് അവതാരകരും ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ഒരു ട്രോൾ വീഡിയോ പങ്കുവെച്ചിരുന്നു. കോമഡി സ്റ്റാർസിലെ മീര അനിൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം റിയാസിനോട് ചില ചോദ്യങ്ങൾ ചോദിച്ചത് പലരെയും ബുദ്ധിമുട്ടിച്ചിരുന്നു. അത്തരം ഒരു കാര്യം തന്നെയാണ് ഇപ്പോൾ സുപ്രീയയും പറഞ്ഞിരിക്കുന്നത്.

റിയാസ് ആണാണോ പെണ്ണാണോ, വിവാഹം കഴിക്കുന്നത് ആണിനെ ആയിരിക്കുമോ പെണ്ണിനെ ആയിരിക്കുമോ എന്നുള്ള ചില ചോദ്യങ്ങൾ മീര ചോദിച്ചതിനെ തുടർന്ന് ഒരുപാട് ട്രോളുകൾ ആണ് എത്തിയത്.അത്തരം ചോദ്യങ്ങളെ പരിഹാസ രൂപത്തിൽ വിമർശിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് താരം പങ്കുവെച്ചു. ഇതിൽ വന്നാൽ ട്രോൾ ഷെയർ ചെയ്തു കൊണ്ട് സുപ്രിയ തന്നെ ചോദ്യം ചോദിച്ചിരിക്കുന്നു. ഇങ്ങനെ ചോദിക്കാൻ നാണമില്ലേ എന്നാണ് സുപ്രീയ ചോദിക്കുന്നത്.? ഉളുപ്പുണ്ടോ കുട്ടി നിനക്ക് എന്ന് ചോദിക്കുന്നു. ഇത്തരം വിഷയങ്ങളിൽ എല്ലാം സുപ്രീയ നിലപാടുകൾ പലപ്പോഴും വ്യക്തമാക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും കഥ.

ബിഗ്ബോസ് കഴിഞ്ഞതിന് പിന്നാലെ ഏഷ്യാനെറ്റിൽ മിക്ക പരിപാടികളും അതിഥികളായി എത്തുന്നത് ബിഗ് ബോസ് സീസൺ മൽസരാർത്ഥികൾ ആണ്. അതുകൊണ്ടു തന്നെ പരിപാടിയിൽ ബിഗ് ബോസ് മത്സരാർത്ഥികളെ തെറ്റി ധരിപ്പിക്കുന്നത് വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. കോമഡി സ്റ്റാർ എന്ന പരിപാടിയിൽ അതിഥിയായി എത്തിയത് ജാസ്മിനും റിയാസും ദിൽഷയും ഒക്കെ ആയിരുന്നു.

അവരോട് ചോദിച്ച ചില ചോദ്യങ്ങൾ അവരെ ദേഷ്യം പിടിപ്പിക്കുകയും അതിനുള്ള ഉത്തരം കൃത്യമായി റിയാസ് അവർക്ക് കൊടുക്കുകയും ചെയ്തു.ഇത് മീരയ്ക്ക് അത്യാവശ്യം ആയിരുന്നു എന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്ന കാര്യം. എല്ലാവരോടും ചോദിക്കുന്നതുപോലെ ചോദ്യങ്ങൾ ചോദിച്ച് മീരയ്ക്ക് മറുപടി നൽകിയത് റിയാസിന്റെ പ്രമോ വീഡിയോ തിളങ്ങിയത് തന്നെയായിരുന്നു.

ഏഷ്യാനെറ്റ് പുറത്തു വിട്ട പ്രമോ വീഡിയോ ഹൈലൈറ്റ് പോലും ഇതിനെക്കുറിച്ച് തന്നെയാണ്. സുപ്രിയ ഇപ്പോൾ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്ക് വച്ചത് ശ്രദ്ധ നേടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button