'ജീവിതത്തിൽ ഒരുപോയിന്റിൽ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്'; മറുപടിയിൽ വിശദീകരണവുമായി അഭയഹിരൺമയി
കൊച്ചി:ഒരുപാട് ആരാധകരുള്ള ഗായികയാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധം ബ്രേക്ക് അപ്പായ ശേഷമാണ് വിമർശനം രൂക്ഷം ആയത്. ഒരുപാട് കാലം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും ലിവിംഗ് ടുഗദർ ബന്ധത്തിൽ നിന്ന് പിന്മാറിയത്.
ഇതിന് പിന്നാലെ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണത്തിലാവുകയും ആ ബന്ധത്തിൽ നിന്നും പിന്മാറുകയുംചെയ്തിരുന്നു. പലപ്പോഴും അഭയ പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് താഴെ ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് വിമർശനം ഉയരാറുണ്ട്.
കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് അഭയ കൊടുത്ത മറുപടി വൈറലായിരുന്നു. അമ്മയ്ക്കൊപ്പം കച്ചേരി പ്രാക്ടീസ് ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ഗോപി സുന്ദർ ജീവിതത്തിൽ നിന്ന് പോയതിന് ശേഷമാണ് നിങ്ങളെ ഇത്രയധികം ഹാപ്പിയായി കാണുന്നത് എന്ന കമന്റുകളുണ്ടായിരുന്നു.
ഈ കമന്റിന് അതിന് മുൻപുള്ള എന്റെ ജീവിതം ഹാപ്പിയായിരുന്നു, എന്തിനാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന തരത്തിലാണ് അഭയ പ്രതികരിച്ചിരുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
ഇപ്പോഴാണ് താൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ കണ്ടിട്ടില്ല, അതൊരു കാലഘട്ടമാണെന്ന് അഭയ പറയുന്നു. എന്റെ അമ്മ എപ്പോഴും പറയും. എന്ത് സംഭവിച്ചാലും അവൾ ഹാപ്പിയാണ് എന്ന്.
അതെ എനിക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ച് കൊണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരുപോയിന്റിൽ നിങ്ങൾക്ക് എല്ലാം സംഭവിക്കുന്നത് പോലെ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ലെന്ന് താരം പറഞ്ഞു.
ജീവിതം എപ്പോഴും തന്നെ മികച്ച് എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണന്നും തെറ്റുകൾ വരുത്തുക, അതിൽ നിന്ന് പഠിക്കുക. വീണ്ടും തെറ്റികൾ വരുത്തുക അതിൽ നിന്ന് പഠിക്കുക അങ്ങനെയാണ് നമ്മുടെ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം ആഗ്രഹിക്കുക. എന്റെ എന്റെ റോസാപ്പൂവുകൾ നിങ്ങൾക്കുള്ളതാണ് എന്നാണ് അഭയ കുറിച്ചത്.
ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. നിങ്ങൾ വളരെ സന്തോഷവതിയായി കാണുന്നു, കാണുന്നതല്ലേ അഭയ പറയാൻ പറ്റൂവെന്നാണ് ഒരു കമന്റ്. ഇതിന് അഭയ മറുപടി നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ കാണുന്ന കാഴ്ച ഞാൻ കാണിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് സോഷ്യൽ മീഡിയയിൽ കൂടി അറിയുന്നു, പണ്ട് ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നേ പറഞ്ഞുള്ളൂ എന്നാണ് താരം പറഞ്ഞത്. സന്തോഷിക്കുന്നു എന്ന് പറയുമ്പോൾ പരിഭവിക്കല്ലേ. എന്നും ഇതുപോലെ സന്തോഷമായി തന്നെ ഇരിക്കണം എന്നും കമന്റുകളിൽ പറയുന്നുണ്ട്.