EntertainmentNationalNews

രേണുകാസ്വാമിയുടെ കൊലപാതകം: നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നു;നടന്‍ ഉപേന്ദ്ര

ബംഗലൂരു:രാധകനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്രാ ​ഗൗഡയും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ കന്നഡ സിനിമാ താരങ്ങൾ. കൊല്ലപ്പെട്ടയാൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടൻ കിച്ചാ സുദീപ് രം​ഗത്തെത്തിയതിന് പിന്നാലെ നടനും സംവിധായകനുമായ ഉപേന്ദ്രയും തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഉപേന്ദ്ര ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 13-നാണ് രേണുകാസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കുറ്റത്തിന് പവിത്രാ ​ഗൗഡയും ദർശനും അറസ്റ്റിലായത്. കേസിലെ യഥാക്രമം ഒന്നും രണ്ടും പ്രതികളാണിവർ. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരം​ഗത്തെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. ഇതിൽ ഏറ്റവും പുതിയ ആളാണ് ഉപേന്ദ്ര. രാജ്യമെമ്പാടുമുള്ളവർ ഉറ്റുനോക്കുന്ന കേസാണിതെന്ന് ഉപേന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

“കുറച്ച് ദിവസങ്ങളായി നടക്കുന്ന ഈ കേസന്വേഷണം കർണാടകയിലുള്ളവർ മാത്രമല്ല, രാജ്യമെമ്പാടുമുള്ളവരാണ് ഉറ്റുനോക്കുന്നത്. നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈൽ കേസിന്റെ വിചാരണയ്ക്കൊടുവിൽ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം എഴുതി. രേണുകാസ്വാമിയുടെ കുടുംബം, പൊതുജനം, മാധ്യമങ്ങൾ, ദർശന്റെ ആരാധകർ എന്നിവർക്കുള്ളിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുപോലൊരു കേസിലെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉപേന്ദ്ര ആവശ്യപ്പെട്ടു.

“നേരത്തെ പോലീസ് അന്വേഷണ വിശദാംശങ്ങൾ എഴുതുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്നു. എല്ലാം വീഡിയോ ആയി റെക്കോർഡ് ചെയ്യാനും തത്സമയ സ്ട്രീമിംഗ് നടത്താനും കഴിയും. അതുപോലെ ഒരു പൊതു വ്യക്തിക്കെതിരെ കേസ് ഫയൽ ചെയ്താൽ, കേസിൻ്റെ വീഡിയോ റെക്കോർഡുകളും സാക്ഷികളുടെ എല്ലാ വിവരങ്ങളും പോലീസ് ഇടയ്ക്കിടെ പരിശോധിക്കുകയും ബാധിക്കപ്പെട്ടയാളുടെ കുടുംബവുമായി അതാത് സമയങ്ങളിൽ പങ്കുവെയ്ക്കുകയും വേണം. ഇതൊരു നിയമമാക്കണം.”

ഒരു പൊതുവ്യക്തിയുടെ വാദം പൂർണ്ണ സുതാര്യതയോടെ പരസ്യമായി നടത്തണം. അപ്പോൾ മാത്രമേ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കുകയും പുറത്തുനിന്നുള്ള ഇടപെടലുകളും അഴിമതിയും ഇല്ലാതിരിക്കുകയും ചെയ്യൂ. അങ്ങനെയുള്ളപ്പോഴാണ് രേണുകാ സ്വാമിയുടെ കുടുംബത്തിനും ജനങ്ങൾക്കും പത്ര മാധ്യമങ്ങൾക്കും ദർശൻ ആരാധകർക്കും അവരുടെ മനസ്സിൽ ആശയക്കുഴപ്പമില്ലാതെ ബഹുമാനവും നീതിയും ലഭിക്കുകയെന്നും ഉപേന്ദ്ര കൂട്ടിച്ചേർത്തു.

കിച്ചാ സുദീപിനും ഉപേന്ദ്രയ്ക്കും മുൻപ് സംവിധായകൻ രാം​ഗോപാൽ വർമ, നടി ദിവ്യസ്പന്ദന എന്നിവരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി വന്നവർ. ദർശനും പവിത്രയ്ക്കും പുറമേ പത്തുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയത്തിന്റെ പേരിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്. ബെം​ഗളൂരുവിനടുത്തുള്ള സുമനഹള്ളി പാലത്തിന് സമീപത്തുള്ള ഓടയിൽനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker