നിങ്ങള്‍ ഭയങ്കരം തന്നെ സര്‍; വിജയ് സേതുപതിയുടെ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്
ചെന്നൈ: മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന മഹാരാജ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ ലോകേഷ് കനകരാജ്. മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50-ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ വിജയത്തിൽ വലിയ സന്തോഷം.
നിഥിലൻ അണ്ണാ… (സംവിധായകൻ) നിങ്ങൾ അണിഞ്ഞ കിരീടത്തിന് ഒരു പൊൻതൂവൽ കൂടി. ഫിലോമിൻ രാജ് (എഡിറ്റർ) , അനുരാഗ് കശ്യപ്, നിങ്ങൾ ഭയങ്കരം തന്നെ സർ. ബ്രോസ് ജഗദീഷ് പളനിസാമി, സുധൻ സുന്ദരം എന്നിവർക്കും മഹാരാജയിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്‌നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെകിനിക്കൽ സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതൽ അഭിനയവും മേക്കിങ്ങും വരെ മികച്ചു നിൽക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.