അറേഞ്ച്ഡ് മ്യാരേജായിരുന്നു, അത് വര്‍ക്കായില്ല!! പിന്നെ ഒരു പ്രണയമുണ്ടായിരുന്നു ഷൈന്‍ ടോം ചാക്കോ

കൊച്ചി:സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിട്ടാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടനായി ഷൈന്റെ ആദ്യ ചിത്രം. പിന്നീട് ഇതിഹാസ, ഗദ്ദാമ എന്ന ചിത്രത്തിലൂടെ മുഴുവന്‍ സമയം അഭിനയത്തില്‍ സജീവമായി.

അടുത്തിടെ തീയേറ്ററുകളിലെത്തിയ കുറുപ്പ്, വെയില്‍, ഭീഷ്മപര്‍വ്വം, പന്ത്രണ്ട്, അടിത്തട്ട്, തല്ലുമാല തുടങ്ങിയ മിക്ക ചിത്രങ്ങളിലും ശ്രദ്ധേമായ വേഷങ്ങളില്‍ ഷൈന്‍ ചെയ്തു.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷൈന്‍. ഒരു യൂട്യൂബ് ചാനലിനോടാണ് ഷൈന്‍ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്. അറേഞ്ച്ഡ് മ്യാരേജായിരുന്നു തന്റേത്. എന്നാല്‍ അത് ഒരുപാട് കാരണങ്ങള്‍ കൊണ്ട് വര്‍ക്കായില്ല.

ശേഷം ഒരു പ്രണയം ഉണ്ടായിരുന്നു. കുറച്ചുകാലം പ്രണയിച്ചു. താന്‍ അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല.

എന്റെ പ്രശ്‌നമാണെന്ന് എനിക്ക് മനസ്സിലായി. വേറൊരാളുടെ ചിന്താമണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളില്‍ ഇടപെടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഷൈന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News