24 C
Kottayam
Sunday, June 7, 2026

ഞാൻ മലയാളിയല്ല; മലയാളിയായി എന്നെ മുദ്ര കുത്തരുത്; രോഷത്തോടെ സായി പല്ലവി!

Must read

ഹൈദരാബാദ്:തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നായികയായി സായി പല്ലവി മാറിക്കഴിഞ്ഞു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പൊളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാൾ ആയിരുന്നു സായി. മലർ മിസ് എന്ന കഥാപാത്രം സായിക്ക് നേടിക്കൊടുത്ത മൈലേജ് ചെറുത് ഒന്നുമല്ല.

മലയാളത്തിൽ നിവിൻ പൊളി കൂടാതെ ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും നായികായിട്ടുണ്ട്. തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തീരെ ഇഷ്ടമില്ലാത്ത അതുപോലെ അമിതമായ മേക്കപ്പ് ഇഷ്ടമില്ലാത്ത താരംകൂടിയാണ് സായി പല്ലവി.

സായി പല്ലവി സെൻതാമരൈ എന്നാണ് സായിയുടെ മുഴുവൻ പേര്. തമിഴ്നാട്ടിൽ കോട്ടഗിരി എന്ന സ്ഥലത്തു സായി പല്ലവി ജനിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സായിയെ മലയാളി എന്ന് വിളിച്ചതിനെതിരെ താരം രോഷംകൊണ്ടു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisement -

താൻ മലയാളി അല്ല എന്നും തമിഴ് നാട് ആണ് തന്റെ സ്വദേശമെന്നും സായി പല്ലവി പറയുന്നു. മലയാളി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് സായി പല്ലവി തുറന്നു പറഞ്ഞു. മലയാളത്തിൽ പടങ്ങൾ ചെയ്തു എന്ന് കരുതി തന്നെ മലയാളി ആയി മുദ്രകുത്തരുത് എന്നും മലയാളി എന്നുള്ള വിളി തനിക്ക് തീരെ ഇഷ്ടമല്ല എന്നും സായി പല്ലവി തുറന്നു പറഞ്ഞു.

- Advertisement -

താൻ തമിഴത്തിയാണ് തമിഴ് നാട്ടുകാരി എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ് ഇഷ്ടമെന്നും സായി പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2008 ൽ ധൂം ധാം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു എങ്കിൽ കൂടിയും സായി എന്ന താരത്തിനെ ആരും തിരിച്ചറിഞ്ഞില്ല.

എന്നാൽ 2015 ൽ പ്രേമത്തിൽ അഭിനയിച്ചതോടെ സായിയുടെ തലവര തന്നെ മാറുകയായിരുന്നു. സായി സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയിൽ ജനിച്ച സായി പല്ലവി വളർന്നത് കോയമ്പത്തൂരിലാണ്.

അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി. പ്രേമത്തിന്റെയും ഫിഡയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ശ്രദ്ധ നേടി.

- Advertisement -

അഭിനയത്തിനൊപ്പം ഡാൻസിൽ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള നിബന്ധനകൾ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week