ഇവിടെയുള്ള താലിബാന്‍ അനുകൂലികളെ വായിക്കുമ്പോള്‍ നട്ടെല്ലിലൂടെ മിന്നല്‍ പായുന്നു; ഡോ ഷിംന അസീസ്

തിരുവനന്തപുരം: ഇവിടുള്ള താലിബാന്‍ അനുകൂലികളെ വായിക്കുമ്പോള്‍ നട്ടെല്ലിലൂടെ മിന്നല് പായുന്നുണ്ടെന്ന് ഡോക്ടര്‍ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ, കനത്ത മൗനത്തിലാണ്. മനുഷ്യര് നിസ്സഹായരായി കേഴുമ്‌ബൊ കണ്ണടച്ചിരുട്ടാക്കുകയാണെന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ഷിംന അസീസ് പറയുന്നു.
പഠിക്കാത്ത പെണ്ണുങ്ങളുള്ള നാട്ടില്‍ നിലവാരം ഇടറുന്നത് വ്യക്തിയുടേതല്ല, കുടുംബങ്ങളുടേതാണ്, നാടിന്റേതാണെന്നും താലിബാന്‍ വിഷയത്തില്‍ ഷിംന അസീസ് അഭിപ്രായപ്പെടുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

താലിബാന്‍ വല്ലാതെ ഭയപ്പെടുത്തുകയാണ്.
ഇസ്ലാമികഭരണം എന്ന പേരില്‍ അഫ്ഗാനില്‍ പ്രധാനമായും അടക്കുന്നത് വിദ്യാഭ്യാസത്തിലേക്കുള്ള വഴികളാണ്. സ്‌കൂള്‍ കാണാത്ത തലമുറകള്‍ ചെന്ന് വീഴാന്‍ പോകുന്നത് യുഗങ്ങള്‍ പിറകോട്ടാണ്. പഠിക്കാത്ത പെണ്ണുങ്ങളുള്ള നാട്ടില്‍ നിലവാരം ഇടറുന്നത് വ്യക്തിയുടേതല്ല, കുടുംബങ്ങളുടേതാണ്, നാടിന്റേതാണ്. പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ ഭൂരിപക്ഷവും ഏതെങ്കിലുമൊരുവന്റെ അടിമയായി അവസാനിക്കും. നമ്മുടെ തൊട്ടരികില്‍ ഒരു രാജ്യത്ത് അവരുടെ ഭാവി ഇനി കണ്ണ് പോലും പുറംലോകം കാണാത്ത ഘോരാന്ധകാരത്തിലാകും.

പെണ്ണ് പഠിക്കരുത്, സംഗീതമോ തമാശകളോ പാടില്ല, കോവിഡ് വാക്സിനേഷനില്ല. ലോകത്ത് പോളിയോ എന്ന രോഗം ആകെ ബാക്കിയുള്ളത് അഫ്ഗാനിലും പാകിസ്ഥാനിലും മാത്രമാണ്. കാരണങ്ങളില്‍ മുന്നില്‍ താലിബാനിസവും തീവ്രവാദവുമാണ്. ഒരു രാജ്യമൊട്ടാകെ മരണം, രോഗം, ദുരിതം, തീരായാതന.

ഇവിടുള്ള താലിബാന്‍ അനുകൂലികളെ വായിക്കുമ്‌ബോള്‍ നട്ടെല്ലിലൂടെ മിന്നല് പായുന്നുണ്ട്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ സംഘടനകളൊക്കെ കനത്ത മൗനത്തിലാണ്. മനുഷ്യര് നിസ്സഹായരായി കേഴുമ്‌ബൊ കണ്ണടച്ചിരുട്ടാക്കുകയാണ്.

പടച്ചോന് പല പേരിടുന്നവരും, പേരിട്ട പടച്ചോന്‍ പേരു കേട്ടവനെന്ന് പറയുന്നവരുമൊക്കെ ഇവിടേമുണ്ട്. പല രൂപത്തില്‍, ഭാവത്തില്‍.

ദൂരം തീരെ കുറവാ.
തൊട്ടടുത്താ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News