നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിയുടെ പങ്കും അന്വേഷിയ്ക്കുന്നതായി പോലീസ്

മുംബൈ:നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈ പോലീസ്.

കേസിൽ ശിൽപയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശിൽപയ്ക്ക് പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും കാര്യം വിശദമായി പരിശോധിക്കുമെന്നും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു.നീലച്ചിത്ര നിർമാണക്കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉൾപ്പെടെ 11 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. രാജിനെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

നീലച്ചിത്ര നിർമാണ ശൃംഖലയുമായി ശിൽപയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും തങ്ങൾ വിഷയം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ന്യൂസ് 18-നോടു പ്രതികരിച്ചു.

സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ, ശിൽപയുടെയും രാജ് കുന്ദ്രയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന ആസൂത്രകൻ രാജ് കുന്ദ്ര ആയതിനാൽ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ഇതുവരെ ശിൽപയ്ക്ക് സമൻസ് അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News