28.4 C
Kottayam
Saturday, June 6, 2026

വാര്‍ത്തകളിലൂടെ അന്തസിനെ കളങ്കപ്പെടുത്തി; 25 കോടിയുടെ മാനനഷ്ട കേസ് നല്‍കി ശില്‍പ ഷെട്ടി

Must read

മുംബൈ: ബോംബെ ഹൈക്കോടതിയില്‍ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്ത് നടി ശില്‍പ ഷെട്ടി. അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകള്‍ക്കെതിരെയാണ് താരം കേസ് നല്‍കിയിരിക്കുന്നത്. രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതിനെതിരെയാണ് തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നും താരം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഭര്‍ത്താവ് ഒരു കേസില്‍ അറസ്റ്റിലായതിന്റെ പേരില്‍ ചില വാര്‍ത്തകള്‍ താന്‍ ക്രിമിനല്‍ എന്ന രീതിയില്‍ ചിത്രീകരിച്ചെന്ന് ശില്‍പ പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ തന്റെ മാന്യതയെ കളങ്കപ്പെടുത്തി. തന്റെ ജോലിസ്ഥലങ്ങളിലുള്ളവര്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്റുകള്‍ ഇവരെല്ലാം ഈ വാര്‍ത്തകള്‍ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാമെന്നും ശില്‍പ ഷെട്ടി പറഞ്ഞു. തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ അടക്കം ഇത്തരം വാര്‍ത്തകളില്‍ ഉപയോഗിക്കുന്നുവെന്നും താരം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week