31.1 C
Kottayam
Tuesday, May 14, 2024

എസ്.പിയും മുഖ്യമന്ത്രിയും ശമ്പളം വാങ്ങുന്നതും മേരിച്ചേച്ചി മത്സ്യം വിറ്റു നികുതി അടയ്ക്കുന്നത് കൊണ്ടുകൂടി ആണല്ലോ; ചോദ്യങ്ങളുമായി ഹരീഷ് വാസുദേവന്‍

Must read

കൊല്ലം: അഞ്ചുതെങ്ങില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മത്സ്യവില്‍പ്പനക്കാരിയുടെ മത്സ്യം മുഴുവന്‍ ചെളിയിലേക്ക് തള്ളി നശിപ്പിച്ച പോലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ മേരിയെന്ന മത്സ്യക്കച്ചവടക്കാരിയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കഷ്ടപ്പാടിലായ ദരിദ്ര കുടുംബാംഗമാണ് മേരി.

പോലീസിന് മത്സ്യം നശിപ്പിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് സോഷ്യല്‍മീഡിയയിലൂടെ ചോദ്യം ചെയ്യുകയാണ് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ആ മത്സ്യം അധികാരം ദുര്‍വിനോയോഗം ചെയ്തു നശിപ്പിച്ച പോലീസുകാരെ കണ്ടു പിടിക്കണ്ടേ? അവര്‍ മേരി ചേച്ചിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണ്ടേ? എന്നിട്ട് നിയമപ്രകാരമുള്ള ഫൈന്‍ അടപ്പിക്കുകയും വേണം. ഇത് എപ്പോള്‍ പറ്റും? ആര് ചെയ്യും? എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവന്‍.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

അപ്പൊ പറ മുഖ്യമന്ത്രീ,
അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ മേരിയും കുടുംബവും കടുത്ത CPIM അനുഭവികളാണ്. അങ്ങയുടെ വലിയ ആരാധകരാണ്. ദാരിദ്രം സഹിക്കവയ്യാതെയാണ് മേരി ചേച്ചി മിനിഞ്ഞാന്ന് 16,000 രൂപ മുടക്കി മത്സ്യം വാങ്ങി വില്‍ക്കാന്‍ ഇറങ്ങിയത്. നിയമപ്രകാരം കുറ്റം ചെയ്തെങ്കില്‍ പൊലീസിന് കൂടിപ്പോയാല്‍ ഫൈന്‍ അടിക്കാം, വണ്ടി പിടിക്കാം.

ആ മത്സ്യം മുഴുവന്‍ നശിപ്പിക്കാന്‍ കേരളാ പൊലീസിന് എന്തധികാരം?? അപ്പോള്‍, ആ മത്സ്യം അധികാരം ദുര്‍വിനോയോഗം ചെയ്തു നശിപ്പിച്ച പൊലീസുകാരെ കണ്ടു പിടിക്കണം. വേണ്ടേ? അവര്‍ മേരി ചേച്ചിയ്ക്ക് ആ മത്സ്യം വാങ്ങിക്കൊടുക്കണം. വേണ്ടേ? എന്നിട്ട് നിയമപ്രകാരമുള്ള ഫൈന്‍ അടപ്പിക്കുകയും വേണം.
ഇത് എപ്പോള്‍ പറ്റും? ആര് ചെയ്യും?

അധികാരം അങ്ങയുടെ സര്‍ക്കാരിന്റെ കയ്യിലാണ് ഞങ്ങള്‍ ഏല്‍പ്പിച്ചത്. കൊല്ലം SP മുതല്‍ മുഖ്യമന്ത്രി വരെയുള്ള സിസ്റ്റം അതിനു ശമ്പളം വാങ്ങുന്നത് മേരിച്ചേച്ചി മത്സ്യം വിറ്റു നികുതി അടയ്ക്കുന്നത് കൊണ്ടുകൂടി ആണല്ലോ. അപ്പൊ പറ, ഇതെപ്പോള്‍ പറ്റും? മേരി ചേച്ചിയെ പോലുള്ളവര്‍ക്ക് നഷ്ടപ്പെട്ട ഈ സര്‍ക്കാരിനുള്ള വിശ്വാസം എപ്പോള്‍ തിരിച്ചു കൊടുക്കാന്‍ പറ്റും? പോലീസ് തെറ്റു ചെയ്താല്‍ സ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കും? സര്‍ക്കാരിന് ഇത് പറ്റില്ലെന്ന് വ്യക്തമായി പറഞ്ഞാല്‍ ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം.
എന്ന്,
നിയമവ്യവസ്ഥ പാലിക്കാന്‍ മാത്രം സര്‍ക്കാരിനെ അധികാരമേല്‍പ്പിച്ച മേരി ചേച്ചിയെപ്പോലെ മറ്റൊരു പൗരന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week