KeralaNews

എറണാകുളത്ത് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കൊച്ചി : എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ഷി​ഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.
രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.ഈ മാസം ആദ്യം ജില്ലയിൽ രണ്ടാമത്തെ ഷി​ഗല്ല കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker