ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാർഥിനി വീണു മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

കെട്ടിടത്തിന്റെ 17-ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം താമസ സ്ഥലത്തെത്തിയ കുട്ടി ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം.

അമ്മ അധ്യാപികയായ സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. സംഭവമറിഞ്ഞയുടന്‍ അമ്മ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണിത്.

കുട്ടിയുടെ പിതാവും മറ്റൊരു സഹോദരിയും നാട്ടിലാണ്. ഒരു വര്‍ഷം മുന്‍പാണ് കുട്ടി അമ്മയുടെ അടുത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News