വിമാനം പോയശേഷം അനുമതി,യുഎഇ യാത്ര റദ്ദാക്കി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്‍ യുഎഇ സന്ദർശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു  പോകാനായിരുന്നു തീരുമാനം.

നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങി.എന്നാൽ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നൽകി.

വ്യാഴാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്.

അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News