24.2 C
Kottayam
Sunday, June 7, 2026

ദീപിക പദുക്കോണിനെ ആഗോളതാരമെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്‍ കവര്‍,രാഷ്ട്രീയവിവാദങ്ങളില്‍ നിലപാട് പറഞ്ഞ് താരം

Must read

മുംബൈ:ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോയാണ് ടൈം മാസികയുടെ കവറായി ഉപയോഗിച്ചിരിക്കുന്നത്.

ദീപികയെ ടൈം മാസികയുടെ കവര്‍ ആഗോള താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തെ ബോളിവുഡിലെത്തിക്കുന്ന താരമാണ് ദീപികയെന്നും ടൈം മാസിക വിശേഷിപ്പിക്കുന്നു. പഠാന്‍ വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നിലപാടുകള്‍ ആരാഞ്ഞുകൊണ്ടുള്ള ദീപികയുടെ ഒരു അഭിമുഖവും ടൈം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠാന്‍ വിവാദത്തിലോ ജെഎന്‍യു വിഷയത്തിലോ പദ്മാവത് വിവാദത്തിലോ തനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നാണ് ടൈം മാസികയോട് ദീപികയുടെ പ്രതികരണം. 2018ല്‍ ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒരാളായി ടൈം മാസിക ദീപിക പദുക്കോണിന തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാസികയുടെ കവറായി ദീപിക എത്തുന്നത്.

ചരിത്രത്തെ വളച്ചൊടിച്ചുവെന്ന് വിമര്‍ശിച്ചായിരുന്നു ദീപികയുടെ പദ്മാവത് എന്ന സിനിമയ്ക്ക് നേരെ കര്‍ണിസേന ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. 2020ല്‍ പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ദീപിക സര്‍വകലാശാലയിലെത്തിയത്.

- Advertisement -

ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ഈ വര്‍ഷം ഷാരൂഖിനൊപ്പമുള്ള പഠാന്‍ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ ബേഷാരം രംഗ് എന്നതില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയത് ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുഗ്രൂപ്പുകള്‍ സൈബര്‍ ആക്രമണം ഉള്‍പ്പെടെ നടത്തിയിരുന്നു.

- Advertisement -

ഇതിനെല്ലാമെതിരെ തനിക്ക് എന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഇതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ഒന്നും തോന്നുന്നില്ല എന്നതാണ് സത്യമെന്നും ടൈം മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപിക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week