സ്വാതന്ത്ര്യ ദിനത്തില്‍ ‘പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടം’; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ

ആലപ്പുഴ: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അരൂര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍. പൂര്‍ണതയില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമാണ് ഷാനിമോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവും ട്രോളുകളും വന്നതോടെ ഷാനിമോള്‍ പോസ്റ്റ് ഡെലീറ്റ് ചെയ്തു.

ട്രോളുകള്‍ കുന്നുകൂടിയപ്പോഴാണ് പോസ്റ്റിലെ അബദ്ധം തിരിച്ചറിയുന്നത്. ഏകദേശം നാല് മണിക്കൂറിനുശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ എന്ന വെരിഫൈഡ് പ്രൊഫൈലില്‍ നിന്നു ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമടങ്ങുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത്.

ജമ്മു കശ്മീരിലെ പ്രധാന ഭാഗങ്ങള്‍ ഈ ഭൂപടത്തില്‍ ഇല്ലെന്നാണ് പലരുടെയും പ്രധാന വിമര്‍ശനം. എന്നാല്‍, ഭൂപടം വികലമായിപ്പോയതാണെന്നും ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കിയിട്ടില്ലെന്നും ചിത്രത്തില്‍ നിന്നു വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News