വിവാദങ്ങള്‍ക്കിടെ തകര്‍പ്പന്‍ ഡാന്‍സുമായി ഷെയ്ന്‍ നിഗം; ‘വലിയ പെരുന്നാളി’ലെ ഗാനം പുറത്ത്

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ‘വലിയ പെരുന്നാളി’ലെ വീഡിയോ ഗാനം പുറത്ത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വലിയ പെരുന്നാളിലെ താഴ്വാരങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. അടിപൊളി നൃത്തച്ചുവടുകള്‍ കോര്‍ത്തിണക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തുള്ള ജനജീവിതമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്. അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.’എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാസം 20 ന് തിയേറ്ററുകളിലെത്തും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News