EntertainmentNews
ദയവായി തെറ്റിദ്ധാരണ പരത്തരുത്: ഷംന കാസിം പറയുന്നു
കൊച്ചി: താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്ന കേസുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുെതന്ന് ഷംന കാസിം. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഷംന ഇക്കാര്യം പറഞ്ഞത് വിഷയത്തില്‍ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.ചില മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കുറ്റക്കാരെയോ അവരുടെ ഗ്യാങ്ങിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഷംന പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News