ഷംനാ കാസിം ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്. കേസിലെ ഒന്‍പതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും. തൃശൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മരട് പോലീസ് എത്തിയപ്പോഴാണ് കൊവിഡാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാതെ പോലീസ് മടങ്ങുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ അറസ്റ്റ് ഉണ്ടായേക്കും.

അതേസമയം ഷംനാ കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ മുഖ്യ പ്രതി ഹാരിസ് പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് ഹാരിസിനെ പോലീസ് പിടികൂടുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റാണ് ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്.

ഹാരിസ് സ്വര്‍ണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതല്‍ സിനിമ താരങ്ങളെ സ്വര്‍ണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. 2 കോടി രൂപ വാഗ്ദാനം നല്‍കി ഹാരിസ് സ്വര്‍ണം കടത്താന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധര്‍മ്മജനോട് കമ്മീഷ്ണര്‍ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണകടത്തിനെ കുറിച്ച് ഡിആര്‍ഐയും അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News