27.4 C
Kottayam
Thursday, June 4, 2026

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു? ഇനിയും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് ഭര്‍ത്താവ്

Must read

കൊച്ചി:ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശാലുമേനോന്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന താരം അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടു പോകുകയാണ്. നിരവധി നൃത്ത വിദ്യാലയങ്ങളും ശാലു നടത്തുന്നുണ്ട്. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് സോളാര്‍ വിവാദത്തില്‍ പെട്ടു എങ്കിലും മിനിസ്‌ക്രീനിലൂടെ ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് താരം.

ഇപ്പോള്‍ ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഒന്നും സജീവമല്ലാതിരുന്ന സജി ഈ അടുത്തകാലത്തായാണ് സജീവമാകുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിടുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഒരുപാട് നിരാശയും, അല്‍പ്പം നൊമ്പരം ഉണര്‍ത്തുന്നതുമായ പോസ്റ്റുകളാണ് സജി പങ്കുവയ്ക്കുന്നത്. ഇദ്ദേഹത്തെ ആശ്വസിപ്പിക്കുവാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുമുണ്ട്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മോശമല്ലേ എന്ന് ചില കമന്റുകളിലൂടെ സജിയും ചോദിക്കുന്നു. ഇരുവരും ഒരുമിച്ചല്ലാ താമസമെന്നും എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ ഉണ്ട് എന്നതിന്റെ ചില സൂചനകളും അല്ലേ സജിയുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.

യുഡിഎഫ് മന്ത്രി സഭയെ ഇളക്കി മറിച്ച സോളാര്‍ വിവാദ കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 2013 ല്‍ മാത്യൂ തോമസ്, അന്ന മാത്യൂ എന്നീ ദമ്പതികളില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും തട്ടിച്ചെന്നായിരുന്നു കേസ്. തുടര്‍ന്ന് ശാലുവിനെ അറസ്റ്റ് ചെയ്യുകയും വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week