ഒരു ചെറിയ ഇടവേള എല്ലാവരുടെയും പ്രാര്‍ത്ഥ വേണം; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകര്‍

കൊച്ചി:ബിഗ് ബോസ് മത്സരാര്‍ത്ഥി ആകും മുന്‍പ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ടെലിവിഷന്‍ പരമ്പരയിലൂടെ ജനപ്രീതി നേടിയ താരം മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ്ബോസ്സില്‍ മത്സരാര്‍ത്ഥിയായെത്തി മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. വര്‍ഷങ്ങളായി മലയാളികള്‍ ഒരു കുടുംബാംഗത്തെ പോലെയാണ് മഞ്ജുവിനെ കണ്ടുവരുന്നത്.

49 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ഷോയില്‍ നിന്ന് പുറത്തായെങ്കിലും പരിപാടിയുടെ ഒരു നിര്‍ണ്ണായക ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു. ബിഗ്ബോസ്സില്‍ രജിത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ താരത്തിന് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.കുടുംബത്തെ വരെ മോശമായി വിമര്‍ശിച്ച് പലരും രംഗത്തെത്തി. ബിഗ് ബോസില്‍ നിന്നും മടങ്ങിയെത്തിയ താരം പുതിയ ഒരു പരമ്പരയിലൂടെ മിനി സ്‌ക്രീനിലേക്കും വ്ളോഗിങ്ങിലേക്കും മടങ്ങിയെത്തുകയും ചെയ്തു. അളിയന്‍സ് എന്ന കോമഡി പരമ്പരയിലൂടെയാണ് മഞ്ജു പ്രേക്ഷകര്‍ക്കിടയില്‍ നിറയുന്നത്. ഇപ്പോള്‍ ഇതാ മഞ്ജു പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

ഞാന്‍ മഞ്ജു ആണ്,അളിയന്‍സിലെ തങ്കം. കുറെ ദിവസങ്ങള്‍ ആയിട്ട് നമ്മള്‍ക്ക് അളിയന്‍സിന്റെ ഷൂട്ടിങ് വയ്ക്കാന്‍ സാധിച്ചിട്ടില്ല. ഒരു ചെറിയ ഇടവേള എടുക്കുകയാണ്. മിക്കവാറും ഒരു രണ്ടാഴ്ച കാലത്തേക്ക് നമ്മള്‍ക്ക് കാണാന്‍ കഴിയില്ല. ഈ ആഴ്ച ഷൂട്ടിങ് വയ്‌ക്കേണ്ടത് ആയിരുന്നു. പക്ഷെ സാധിക്കില്ല കാരണം. ടെക്നീഷന്മാര്‍, പ്രത്യേകിച്ച് ഡയറക്ടര്‍ സാര്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. അപ്പോള്‍ അതുമായി ബന്ധപെട്ടു പ്രാര്‍ത്ഥനയിലും മറ്റുമാണ് ഞങ്ങള്‍.ഞങ്ങള്‍ ഒക്കെ ഇപ്പോള്‍ മടങ്ങി പോന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവരൊക്കെ സുഖമായി ഇരിക്കുകയാണ്. എങ്കിലും വേഗം നെഗറ്റീവ് ആകാനുള്ള പ്രാര്‍ത്ഥന ഉണ്ടാകണം. ഷൂട്ടിങ് വേഗം ആരംഭിക്കുവാനും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ തിരിച്ചുവരും. ടെലികാസ്റ്റ് ഉണ്ടാകും എന്നും മഞ്ജു പറയുന്നു. ഞങ്ങളെ കണ്ടില്ലെന്നു വച്ചിട്ട് മറന്നു പോകരുത്. ഞങ്ങള്‍ ഉടന്‍ തന്നെ തിരിച്ചെത്തും. ഇതുവരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്നും മഞ്ജു ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. നടന്‍ റിയാസും ലൈവ് വീഡിയോയിലൂടെ എത്തി ഇടവേള എടുക്കുന്ന കാര്യവും പിന്തുണ ആവശ്യമുണ്ട് എന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News