പണ്ട് എനിക്ക് ഈ ഡ്രസ് ഇടാന്‍ പറ്റില്ലായിരിന്നു, ഇപ്പോള്‍ പറ്റും; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍ സോയ

സീരിയലുകളിലൂടെ അഭിനയലോകത്ത് എത്തി പിന്നീട് സിനിമയിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് ശാലിന്‍ സോയ. അവതാരികയായും നര്‍ത്തകിയായും താരം ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാ റാണി എന്ന കഥാപാത്രമാണ് ശാലിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു സിനിമാലോകത്തേക്ക് താരം അരങ്ങേറിയത്. ഇതുവരെ മുപ്പതോളം ചിത്രങ്ങളില്‍ വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ താരം കൈകാര്യം ചെയ്തു. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ശാലിന്‍ അഭിനയിച്ച ചിത്രം.

അടുത്തിടെ തന്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിയിരുന്നു. 68 കിലോയില്‍ നിന്നും വളരെ ചുരുക്കം നാളുകള്‍ കൊണ്ട് 55 കിലോയില്‍ എത്തിക്കുവാന്‍ താരത്തിന് സാധിച്ചു. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്ന ചിത്രം വൈറലാവുകയാണ്.

സെലീന ഗോമസിന്റെ ലുക്കില്‍ ഉള്ള ഒരു ഡ്രസ്സ് ധരിച്ചുള്ള ഒരു ഫോട്ടോയാണ് ശാലിന്‍ പോസ്റ്റ് ചെയ്തത്. താന്‍ ഒരു സെലീന ഗോമസ് ഫാന്‍ ആണെന്നും തനിക്ക് അച്ഛന്‍ വാങ്ങി തന്ന സെലീന ഗോമസ് മോഡല്‍ സ്‌കര്‍ട്ട് തടി കാരണം ഇടാന്‍ പറ്റിയിരുന്നില്ല എന്നും എന്നാല്‍ ഇപ്പോള്‍ അതിനു കഴിയുന്നു എന്നുമാണ് ശാലിന്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News