33.4 C
Kottayam
Saturday, May 4, 2024

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

Must read

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ എന്ന സിനിമയ്ക്ക് കഥയും പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്’ എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week