33.1 C
Kottayam
Sunday, November 17, 2024
test1
test1

മോഹൻലാൽ ഇടപെട്ടാൽ ഷെയ്ൻ നിഗം പ്രശ്നം അര മണിക്കൂർ കൊണ്ട് തീരുമോ ?

Must read

മോഹന്‍ലാല്‍  ഇടപെട്ടാല്‍ ഷെയ്ൻ നിഗം പ്രശ്നം അരമണിക്കൂര്‍ കൊണ്ട് പരിഹരിയ്ക്കാനാവുമെന്ന് സംവിധായകൻ വിനയൻ. ലാലിന്  ഷെയ്നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാല്‍ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെന്ന് പറയുന്ന വിനയന്‍, ഷെയ്നിനെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിതമാർഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.. പക്ഷേ യുവതാരം ഷെയ്ൻ നിഗത്തിൻെറ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെ ആണ് . എൻെറ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരൻ അബിയുടെ മകനോട് ആ സ്നേഹവാൽസല്യത്തോടുകൂടി
പറയട്ടെ ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.. കാരണം ഷെയ്നേപ്പോലെയും ഷെയ്നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാർ അതു പ്രകടിപ്പിക്കാൻ ഒരവസരം കിട്ടാതെ അലയുന്നുണ്ട്… അപ്പോൾ തനിക്കു കിട്ടിയ ഭാഗ്യം തൻെറ മാത്രം അസാമാന്യ കഴിവുകൊണ്ടാണന്നുള്ള ഒരഹൻകാരം ഷെയ്നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്.. മറ്റുള്ളവർക്കു കൂടി മാതൃകയാകുന്ന രീതിയിൽ അതിനേ നിയന്ത്രിക്കെണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയിൽ അനിവാര്യമാണ്..
ചെറുതാണൻകിലും വലുതാണൻകിലും ഇത്തരം താരാധിപത്യങ്ങളേ എന്നും എതിർത്തിട്ടുള്ളവനാണു ഞാൻ.. പക്ഷേ തൊഴിൽ വിലക്ക് ഒഴിവാക്കണമെന്നാണ് എൻെറ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമ്മാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം.. ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം .ഇപ്പോൾ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ൻ, അങ്ങനെ ഒരവസരം കിട്ടിയാൽ തൻെറ സ്വഭാവത്തിൽ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം.
ഈ അവസരത്തിൽ 2008ൽ മലയാള സിനിമയിലെ ഒരു സൂപ്പർ നടനെതിരെ എടുത്ത അച്ചടക്ക നടപടിയും, ഇന്ന് വാചകമടിക്ഖുന്ന പ്രമുഖൻമാർ അന്ന് അതിലെടുത്ത നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് അതീവ രസകരമാണ്..ആ ഇരട്ടത്താപ്പിനെപ്പറ്റി പറയാൻ അനുഭവസ്ഥനായ എനിക്കാണല്ലോ ഏറെ അവകാശം..
ഷെയ്ൻ നിഗം കാണിച്ചതിലും വല്യ താരജാഢ ആയിരുന്നു അന്നത്തേത്…
2008 ൽ ഒരു വലിയ നടൻ ഒരു നിർമ്മാതാവിൻെറ കൈയ്യിൽ നിന്ന് മുഴുവൻ പ്രതിഫലത്തുകയും അഡ്വാൻസായി വാങ്ങി എഗ്രിമെൻറിട്ട ശേഷം അതു പൂർണ്ണമായി ലംഘിച്ചുകൊണ്ട് ആ പടത്തിൽ അഭിനയിക്കണമെൻകിൽ എഗ്രിമെൻറിൽ എഴുതി തീരുമാനിച്ച സംവിധായകനെ മാറ്റണമെന്ന വാശി പിടിച്ചു. രണ്ടു വർഷമായി പിന്നാലെ നടത്തി ബുദ്ധിമുട്ടിക്കുന്നു, സെറ്റുകളിൽ നടനേകാണാൻ ചെന്നാൽ അവഗണിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ എഴുതിയ ഒരു പരാതി അന്ന് മാക്ട ഫെഡറേഷൻ എന്ന സിനിമാ സംഘടനയുടെ ജനറൽ സെക്രട്ടറിയും മാക്ട എന്ന സാംസ്കാരിക സംഘടനയുടെ ചെയർമാനും ആയിരുന്ന എൻെറ അടുത്തെത്തുന്നു.. നിരവധി തവണ നടനുമായും അവരുടെ സംഘടനാ നേതാവുമായും സംസാരിച്ചിട്ടും നടൻ ഒരു രീതിയിലും വഴങ്ങില്ലായെന്നു വന്നപ്പോൾ ..മൂന്നു മാസത്തിനകം ഈ പ്രശ്നം സംസാരിച്ച് തീർത്തില്ലൻകിൽ (ഇന്നത്തെ പോലെ ഉടനെ അല്ല മൂന്നു മാസം കൊടുത്ത ശേഷമാണ്) ആ നടനുമായി നിസ്സഹകരിക്കേണ്ടി വരും എന്ന തീരുമാനം മാക്ട ഫെഡറേഷൻ എടുക്കുന്നു.. ഇന്നത്തെ ഷെൻ നിഗം അല്ല അന്നത്തെ ആ ചെറിയ സൂപ്പർ സ്ററാർ എന്നോർക്കണം.. വലിയ സൂപ്പർ സ്ററാറുകളെയും മലയാള സിനിമ മൊത്തത്തിലും എടുത്തമ്മാനം ആടാൻ കരുത്തുള്ള ആ നടൻ തനിക്കെതിരെ നടപടി എടുക്കാൻ മുന്നിൽ നിന്ന വിനയനേ സിനിമാ ഇൻഡസ്ട്രിയിൽ നിന്നു തന്നെ വിലക്കാൻ തീരുമാനിക്കുന്നു.. (അതായത് ഇന്നലെ ഷെയ്ൻ നിഗത്തെ വിലക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞ രൻജിത്തിനെ ഷെയ്ൻ തിരിച്ചു വിലക്കാൻ തീരുമാനിക്കും പോലെ) പക്ഷേ ഞാൻ പറഞ്ഞല്ലോ ഷെയ്ൻ അല്ല അന്നത്തേ ബഡാ താരം.. വല്യ സാറ്റലൈറ്റ് വാല്യു ഉള്ള പിടിപാടുള്ള കോടീശ്വരൻ.. അയാടെ ഡേറ്റിനു വേണ്ടി ഭിക്ഷാം ദേഹികളെപോലെ കാത്തു നിന്ന വമ്പൻ സംവിധായകരും ഇന്ന് വലിയ വായിൽ സംസാരിക്കുന്ന നിർമ്മാതാക്കളും ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി ഒരേ സ്വരത്തിൽ പറഞ്ഞു.. എന്ത് എഗ്രിമെൻറ് ഉണ്ടേലും ഇത്രേം വലിയൊരു നടൻ അയാൾക്കൊരു സംവിധായകൻെറ പടത്തിൽ അഭിനയിക്കാനിഷ്ടമില്ലന്നു പറഞ്ഞാൽ ബലമായിട്ടു പിടിച്ചഭിനയിപ്പിക്കാൻ പറ്റുമോ?
നടനുവേണ്ടി വക്കാലത്തു പിടിക്കാൻ മൽസരമായിരുന്നു സംവിധായകരും നിർമ്മാതാക്കളും… പക്ഷേ നടൻെറ കലി അതുകൊണ്ടും തീർന്നില്ല തൻെറ ഈ.. സേവകരെക്കൊണ്ട് വിനയൻ സ്വേഛാതിപതി.. വിനയൻ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിപ്പിച്ചു വല്യ സമ്മേളനം നടത്തി., വിനയൻെറ സിനിമ സെൻസർ ചെയ്യല്ലന്നു പറഞ്ഞ് പാവം നിർമ്മാതാക്കളെ മുഴുവൻ തിരുവനന്ത പുരത്തു സെൻസർ ബോർഡിൻെറ മുന്നിൽ വെയിലത്തു കൊണ്ടിരുത്തി സമരം ചെയ്യിച്ചു.. അൻക കലി പുണ്ട നടൻ തനിക്കെതിരെ തീരുമാനം എടുത്ത സംഘടന തന്നെ തകർത്ത് തരിപ്പണമാക്കി..തൻെറ സേവകരെക്കൊണ്ട് പുതിയ സംഘടന തീർത്തു.. വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി.. എങ്ങനുണ്ട്?…. ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷം ഉണ്ടായ പുകിലിൻെറയും പ്രതികാര വിലക്കിൻെറയും കഥയാണ്.. അന്നാ അതിബുദ്ധിമാനായ സൂപ്പർ നടൻെറ സാമർത്ഥൃവും, പണവും, ഹോട്ടലുകളിൽ അയാൾ നടത്തിയ കോക്ടയിൽ പാർട്ടികളുടെ സംഘാടകരായിരുന്ന നമ്മുടെ സംവിധായക സിംഹങ്ങളും നിർമ്മാണ പണ്ഡിതരും കൊടുത്ത പിന്തുണയും അവസര വാദത്തിൻെറയും സ്വാർത്ഥതയുടെയും.. പ്രത്യക്ഷ ഉദാഹരണമാണന്ന് കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ആ കേസിനെപ്പറ്റി എഴുതിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. അതിനെ ഒക്കെ അതിജീവിച്ച് ഇന്നും ഞാൻ ഇവിടെ ഉണ്ടൻകിൽ അതെൻെറ മനസ്സാക്ഷിയുടെ കരുത്തും.. അഛനമ്മമാർ ചെയ്ത പുണ്യവും കൊണ്ടാണന്നു ഞാൻ കരുതുന്നു.. ഷെയ്ൻ നിഗത്തിൻെറ നിലവിലുള്ള ഇഷ്യൂനെപ്പറ്റി എഴുതിയപ്പോൾ.. മനസ്സിൽ ഉയർന്ന ചിന്തകൾ പകർത്തിയെന്നേയുള്ളു.. നീണ്ടു പോയെൻകിൽ ക്ഷമിക്കുക.. അന്നത്തെ കപട നാടകങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതിയാൽകുറഞ്ഞത് ആയിരം പേജെൻകിലും വരും..
വീണ്ടും പ്രസൻറ് ഇഷ്യുവിലേക്കു വന്നാൽ ഷെയ് നിഗം തെറ്റു തിരുത്തണം മുടിവെട്ടൽ പ്രതിഷേധമൊക്കെ നിർത്തി ഉല്ലാസം,വെയിൽ,കുർബാനി, എന്നീ മുന്നു ചിത്രങ്ങളും യാതൊരുപാധിയും വയ്കാതെ തീർത്തു കൊടുക്കുകയും, അതിൻെറ നിർമ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയുംവേണം.. അതോടെ നിർമ്മാതാക്കളുടെ സംഘടന ഷെ്യ്ന് എല്ലാ വിധ പ്രോൽസാഹനവും കൊടുക്കാൻ തയ്യാറാവുമെന്നും ഞാൻ കരുതുന്നു..
അമ്മയുടെ പ്രസിഡൻറായ ശ്രീ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നേ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണെൻെറ വിശ്വാസം.. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാൽ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ.. പ്രിയപ്പെട്ട ഷെയ്ൻ ന്യൂജൻ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പർസ്ററായ പ്രേം നസീറിൻെറ ജീവചരിത്രോം.. അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻ ലാലും ഈ നിലയിൽ എത്താനെടുത്ത ത്യാഗോം പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ൻ ഒന്നു പഠിക്കുന്നതു നല്ലതാണ്..
ഏതായാലും ഷെയ്ൻ തിരുത്താൻ തയ്യാറാകുകയും.. അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കിനുള്ള അവസരം സംഘടനകൾ കൊടുക്കുയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.