യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്. ഐ – കെ.എസ്.യു സംഘർഷം,നിരവധി പേർക്ക് പരുക്ക്, റോഡുപരോധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം.കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. ഇതിനിടെയാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. രണ്ടു പക്ഷത്തെയും നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. തുടർന്ന് ഇരു വിഭാഗവും കോളേജിന് മുന്നിലുള്ള റാേഡ് ഉപരോധിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം കെ.എസ്.യു എ എസ്.ഐ .ഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ നിതിന്‍ രാജ്, സുഹൃത്ത് സുദേവ് സാനു എന്നിവരുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളാണ് കത്തിച്ചതായാണ് പരാതി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ക്യാമ്പസിലെ എസ്.എഫ്.ഐ ഏകാധിപത്യത്തിനെതിരെ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഘർഷത്തിൽ അഭിജിത്തിനും പരുക്കേറ്റ്. സംഭവത്തിൽ പ്രതിേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധ ദിനാചരണത്തിന് യു.ഡി.എഫ്. ആഹ്വാനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News