26.2 C
Kottayam
Friday, June 5, 2026

എതിരാളികള്‍ക്ക് ചങ്കിടിപ്പ്‌, ഷഹീന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ കാല്‍ തകര്‍ന്ന് അഫ്‌ഗാന്‍ താരം; എടുത്തോണ്ടുപോയത് പുറത്തേറ്റി!

Must read

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ബൗളിംഗ് മുന്നറിയിപ്പുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. വാംഅപ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഗംഭീര ഓപ്പണിംഗ് സ്‌പെല്ലാണ് ഷഹീന്‍ എറിഞ്ഞത്. അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ തകര്‍പ്പന്‍ യോര്‍ക്കറില്‍ മടക്കിയ ഷഹീന്‍ ഷാ അഫ്രീദി ഏവര്‍ക്കും പേടി സമ്മാനിച്ചു. ഷഹീന്‍റെ യോര്‍ക്കറില്‍ കാലിന് പരിക്കേറ്റ് അടിപതറി വീണ ഗുര്‍ബാസിനെ സഹതാരം പുറത്തേറ്റിയാണ് ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയത്. 

അഫ്‌ഗാനെതിരെ ഗംഭീര ബൗളിംഗ് തുടക്കമാണ് ഷഹീന്‍ ഷാ അഫ്രീദി നേടിയത്. പരിക്കിന് ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തു താരം എന്ന് തെളിയിക്കുന്നതായി ഈ പ്രകടനം. മാത്രമല്ല മെല്‍ബണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നത് കൂടിയായി ഷഹീന്‍ ബൗളിംഗ്.

അഫ്‌ഗാന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ അഞ്ചാം പന്തില്‍ ഷഹീന്‍ ഷായുടെ മരണയോര്‍ക്കറില്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്‍റെ ഇടത് കാലിന് പരിക്കേറ്റു. ഷഹീന്‍റെ വേഗതയ്ക്കും കൃത്യതയ്ക്കും സ്വിങിനും മുന്നില്‍ പ്രതിരോധിക്കാന്‍ ഗുര്‍ബാസിന് കഴിഞ്ഞില്ല. വേദന കൊണ്ട് താരം പുളയുന്നത് കാണാനായി. ഇതോടെ മത്സരം അല്‍പസമയം നിര്‍ത്തിവച്ചു. ഉടന്‍ ടീം ഫിസിയോയെത്തി ഗുര്‍ബാസിനെ പരിശോധിച്ചെങ്കിലും പിന്നാലെ വിദഗ്‌ധ പരിശോധനകള്‍ക്കായി താരത്തെ സബ്സ്റ്റ്യൂട്ട് ഫീല്‍ഡര്‍ പുറത്തേറ്റി ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലായിരുന്നു ഇത്. 

- Advertisement -

- Advertisement -

ഉടനടി റഹ്‌മാനുള്ള ഗുര്‍ബാസിനെ ഇടത് കാലിലെ സ്‌കാനിംഗിന് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. ശനിയാഴ്‌ച പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍-12 മത്സരത്തില്‍ താരം കളിക്കുമോ എന്ന് വ്യക്തമല്ല. 

കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഇടംകൈയന്‍ പേസറായ ഷഹീന്‍ ഷാ അഫ്രീദി. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരായ ഹോം സീരീസും ന്യൂസിലന്‍ഡിലെ ത്രിരാഷ്‌ട്ര പരമ്പരയും താരത്തിന് നഷ്‌ടമായിരുന്നു. ടി20 ലോകകപ്പില്‍ 23-ാം തിയതി ഇന്ത്യക്കെതിരായ ആവേശപ്പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഷഹീന്‍. കഴിഞ്ഞ ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ ഷഹീനായിരുന്നു മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്ന ഇന്ത്യന്‍ ടോപ് ത്രീ ബാറ്റര്‍മാരെ അന്ന് പുറത്താക്കിയത് ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week