KeralaNews

ഒറ്റപ്പാലത്ത് ആര്‍.എസ്.എസ് ആക്രമണം; എസ്.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റിന് പരിക്കേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് ആര്‍.എസ്.എസ് ആക്രമണം. എസ്എഫ്ഐ ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡന്റുമായ കെ പ്രേംജിത്തിനെതിരേയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രചാരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ഇരുമ്പ് വടിയുമായി കഴുത്തില്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് തോളെല്ലിന് പരിക്കേറ്റു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ പ്രേംജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker