എസ്.എഫ്.ഐയുടെ പുല്‍വാമ അനുസ്മരണ സമയത്ത് കെ.എസ്.യുവിന്റെ തീറ്റ മത്സരം; എറണാകുളം ലോ കോളേജില്‍ സംഘര്‍ഷം

കൊച്ചി: എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ക്യാമ്പസില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ രണ്ടുപക്ഷത്തുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ ക്യാമ്പസില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതേസമയത്ത് തന്നെ കെഎസ്യു ക്യാമ്പസില്‍ തീറ്റ മത്സരം സംഘടിപ്പിച്ചു. കെഎസ്യു പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കെഎസ്യു ആരോപിച്ചു. അതേസമയം, കെഎസ്യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. കോളജ് പത്തു ദിവസത്തേക്ക് അടച്ചിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News