28.4 C
Kottayam
Saturday, June 6, 2026

കുട്ടിക്കാലത്ത് പിതാവ് ലൈംഗികചൂഷണത്തിന് ഇരയാക്കി; വെളിപ്പെടുത്തലുമായി ഡൽഹി വനിതാകമ്മിഷൻ അധ്യക്ഷ

Must read

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവും കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

ഞാന്‍ ചെറിയകുട്ടിയായിരുന്ന സമയത്ത് സ്വന്തം പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. അയാള്‍ എന്നെ ഒരുപാട് അടിക്കുമായിരുന്നു. അയാള്‍ വീട്ടിലേക്ക് വരുമ്പോള്‍ എനിക്ക് ഭയമായിരുന്നു. പലപ്പോഴും കട്ടിലിനു കീഴില്‍ ഒളിച്ചിരിക്കുമായിരുന്നു, സ്വാതി പറഞ്ഞു.

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ തനിക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ചും കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നവരെ പാഠംപഠിപ്പിക്കുന്നതിനെ കുറിച്ചും എല്ലാ രാത്രിയും ആലോചിക്കുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

മുടിയില്‍ പിടിച്ച് തല ഭിത്തില്‍ ഇടിക്കുമായിരുന്നു. തലയില്‍നിന്ന് രക്തം വരാറുണ്ടായിരുന്നു, പിതാവിന്റെ ക്രൂരത വിശദീകരിക്കവേ സ്വാതി പറഞ്ഞു. ഒരുപാട് ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്ന ഒരാള്‍ക്കേ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാലാം ക്ലാസുവരെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്നും പലകുറി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week