KeralaNews

‘കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും,കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും, ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം.

‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. 

അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.

ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തുമെന്നും മന്ത്രി അറിയിച്ചു.  കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker