രണ്ടുവയസുകാരിയ്ക്ക് ലൈംഗിക പീഡനം,കൊല്ലത്ത് സഹോദരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു.കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്.മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്.കതകു തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയും അവരെത്തി വീട് തുറന്നാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത്.ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ തടഞ്ഞ് വീട്ടില്‍ തന്നെ ഇരുത്തിയശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കുപറ്റിയെന്ന് കണ്ടെത്തി.തുടര്‍ന്ന് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

മോഷണ കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരന്‍.ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.അതിനാല്‍ വയസ് തെളിയിക്കാനുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News