മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കാന്‍ പൊലീസ് അനുമതിയില്ല

തൃശൂര്‍: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു.തുടര്‍ന്ന് മണിവാസകത്തിന്റെ മൃതദേഹം സേലത്ത് സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.നിബന്ധനകളോടെ ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടു കൊടുത്തു.മോര്‍ച്ചറിക്കടുത്തു പൊതു ദര്‍ശനം അനുവദിക്കണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചില്ല.

മൃതദേഹം കേരള അതിര്‍ത്തിവരെ പൊലീസ് അകമ്പടിയില്‍ എത്തിക്കാമെന്നാണു അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്.ഇതിലും ബന്ധുക്കള്‍ പൂര്‍ണ സമ്മതം അറിയിച്ചിരുന്നില്ല.ഒടുവില്‍ പൊലീസ് നിലപാടിന് ബന്ധുക്കള്‍ വഴങ്ങുകയായിരുന്നു.കാര്‍ത്തിക്കിന്റെ മൃതദേഹം തമിഴ്നാട്ടിലേക്കു കൊണ്ടുപോകാതെ കേരളത്തില്‍ സംസ്‌കരിക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചു.ബന്ധുക്കള്‍ പാലക്കാട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News