27.4 C
Kottayam
Thursday, June 4, 2026

ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി നഴ്സിങ് വിദ്യാർഥിനി

Must read

ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. ബെംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ജൂലൈ 15 ന് ഡോക്ടർ എന്നെ ആശുപത്രിക്ക് പുറത്ത് കാണാൻ ആവശ്യപ്പെട്ടു. വിസൺ ഗാർഡനിലേക്കു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെനിന്ന് അദ്ദേഹം എന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് അദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് എന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. ലൈംഗിക ചൂഷണത്തിനായി എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. വീഡിയോ കോളുകളും മോശം സന്ദേശങ്ങളും ഉപയോഗിച്ച് അദ്ദേഹം എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു യുവതി പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം ബലാത്സംഗം, ലൈംഗിക പീഡനം, കുറ്റകരമായി ഭീഷണിപ്പെടുത്തൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു.  ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ നാട്ടിൽനിന്ന് മടങ്ങിയെത്തിയാലുടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week