CrimeKeralaNews

സമൂഹമാധ്യമങ്ങളിൽ പുതിയ തട്ടിപ്പുമായി വിദേശികൾ ; നൂറ് കണക്കിന് പേർക്ക് പണം നഷ്ടപ്പെട്ടു

വി​ദേ​ശി​ക​ളു​ടെ പ്രൊ​ഫൈ​ലു​ക​ളി​ല്‍​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടു​ന്ന സം​ഘം ഫേ​സ്ബു​ക്കി​ല്‍ വ്യാപകമാകുന്നു. ഇ​ത്ത​ര​ത്തി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച പ​ല​രും പ​ന്തി​കേ​ട് മ​ണ​ത്ത് ഇ​വ​രെ ബ്ലോ​ക്ക്​ ചെ​യ്ത് ഒ​ഴി​വാ​ക്കു​ക​യും ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ണം ന​ഷ്​​ട​പ്പെ​ട്ട് മാ​ന​ക്കേ​ട് മൂ​ലം പു​റ​ത്തു​പ​റ​യാ​ത്ത​വ​രു​മു​ണ്ട്.

നി​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ നമ്പറിൽ വ​ലി​യൊ​രു തു​ക സ​മ്മാ​ന​മ​ടി​ച്ചി​ട്ടു​ണ്ട്, ഇ​ത് ല​ഭി​ക്കാ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പർ ഉ​ള്‍​പ്പെടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ത​രൂ എ​ന്നു പ​റ​ഞ്ഞ് ഇ​ട​ക്കി​ടെ എ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ പു​തി​യ രൂ​പ​മാ​ണ്​ ഈ ​ത​ട്ടി​പ്പ്. ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച്‌, സൗ​ഹൃ​ദ​സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്‍​ബോ​ക്സിെ​ല​ത്തു​ക​യും ഏ​റെ അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ആ​ദ്യ​ഘ​ട്ടം. സ്നേ​ഹ​ത്തി​െന്‍റ​യും ക​രു​ത​ലിെന്‍റ​യും ഭാ​ഷ​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ചി​ല​രെ​യെ​ങ്കി​ലും കു​ടു​ക്കും. പു​രു​ഷ​ന്മാ​രോ​ട് സ്ത്രീ​പേ​രു​ള്ള​വ​രും സ്ത്രീ​ക​ളോ​ട് പു​രു​ഷ​പേ​രു​ള്ള​വ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​ഗാ​ധ​ബ​ന്ധം ഉ​ണ്ടാ​ക്കു​ന്ന​ത്. ദാ​ന​ശീ​ല​രാ​യ, ‘വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ന്‍’​മാ​രാ​യി​രി​ക്കും ത​ട്ടി​പ്പു​കാ​രി​ല്‍ ഏ​റെ പേ​രും.

ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ ഇ​വ​ര്‍ ന​മു​ക്ക് വി​ല​പി​ടി​പ്പു​ള്ള ഐ ​ഫോ​ണ്‍, സ്വ​ര്‍​ണം, ലാ​പ്ടോ​പ്, വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സ​മ്മാ​നി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കും. സ​മ്മാ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍​വ​രെ ഇ​ന്‍​ബോ​ക്സി​ല്‍ കി​ട്ടും. എന്നാല്‍, സ​മ്മാ​നം കേ​ര‍ള​ത്തിലെ​ത്തി​ക്കാ​ന്‍ ക്ലി​യ​റ​ന്‍​സ് ഫീ​യാ​യി വ​ലി​യൊ​രു തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​ക്കാ​ന്‍ പറയുമ്പോഴാണ് ത​ട്ടി​പ്പ് പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker